ഒരു മാതൃകാദ്ധ്യാപകനും കറയറ്റ ദൈവ വിശ്വാസിയും സത്യസന്ധനുമായിരുന്ന മണലേൽ എം.സി.ഏബ്രഹാം 1909ൽ കടു ത്തുരുത്തി മണലേൽ കുഞ്ഞാക്കോയു ടെയും പരിപ്പ് കളത്തറയിൽ മറിയാമ്മയു ടെയും മകനായി ജനിച്ചു.
ഏബ്രഹാമിന്റെ പ്രാഥമിക വിദ്യാഭ്യാസം കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലും ഹൈസ്കൂൾ പഠനം തിരുഹ്യ ദയക്കുന്നു ഹൈസ്കൂളിലുമായിരുന്നു. ഉന്നത വിദ്യാഭ്യാസം പാളയംകോട്ട് സെന്റ് വ്യേഴ്സ് ആയിരുന്നു. കോട്ടയം രൂപത യിലെ ആദ്യകാല ബിരുദധാരികളിൽ പ്രമു വനായിരുന്നു അദ്ദേഹം.
ബോട്ടണിയിൽ ബിരുദം നേടിയശേഷം അദ്ദേഹം പാലാ സെൻട്രൽ ബാങ്കിൽ ഒരു വർഷം ഉദ്യോഗസ്ഥനായിരുന്നു. അനന്തരം വിജയപുരം രൂപ തയുടെ കീഴിലുള്ള പൊതി (കീഴൂർ) സ്കൂളിൽ പ്രഥമാദ്ധ്യാപകനായി ജോലി ചെയ്തു. തുടർന്ന് തിരുവനന്തപുരത്ത് പോയി എൽ.റ്റി. ബിരുദം നേടി. കടു ത്തുരുത്തി സെന്റ്റ് മൈക്കിൾസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തിയപ്പോൾ സ്കൂൾ മാനേജരും വലിയ പള്ളി വികാരിയുമായിരുന്ന സഹോദരൻ ഫാ.ലൂക്കോസ് മണലേൽ നിർബന്ധിച്ചതനുസരിച്ച് അദ്ദേഹം സെന്റ് മൈക്കി ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി സ്വീകരിച്ചു. തുടർന്ന് ഏബ്രം സാർ കടുത്തുരുത്തി, ഉഴവൂർ, കണ്ണങ്കര ഹൈസ്കൂളുകളിൽ ഹെഡ്മ റായി സേവനം അനുഷ്ഠിച്ചു.
മാഞ്ഞൂർ മകുടാലയം ഇടവകയിൽ വടാത്തല വലിയ പുന്നച്ചൻ്റെ കൊച്ചേലിയുടെയും മകൾ ഏലിയാമ്മയായിരുന്നു ഏബ്രഹാം സാമ ഭാര്യ. മക്കൾ മേരിക്കുട്ടിയും എൽസിയും. രണ്ടുപേരെയും യഥാകാലം കുടുംബങ്ങളിൽ വിവാഹം ചെയ്തയച്ചു.
എം.സി.ഏബ്രഹാംസാർ കടുത്തുരുത്തി വലിയ പള്ളി ഇടവകയ വിൻസെന്റ് ഡി പോൾ സംഘടനയുടെ ആരംഭ പ്രവർത്തകനും പ്രന ണ്ടുമായിരുന്നു. കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്ര ഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1987 ഓഗസ്റ്റ് 24 ന് ഏബ്ര സാർ അന്തരിച്ചു.