കോട്ടയം വല്യങ്ങാടി ഭാഗത്ത് മേത്തര വിടത്ത് വീട്ടിൽ ഉതുപ്പ് ഉലഹന്നന്റെയും അന്നമ്മ ഉതുപ്പിന്റെയും മകനായി ജനിച്ചു. എം.ഡി. സെമിനാരിയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, ചങ്ങ നാശ്ശേരി എസ്.ബി.യിൽ നിന്ന് ബി.എ. ബിരുദം.
ഭാര്യ: ചിന്നമ്മ നീലംപേരൂർ ആലുങ്കൽ കുടുംബാംഗം.
മക്കൾ: ഡോ. ജോസ് സ്റ്റീഫൻ, അന്നമ്മ സ്റ്റീഫൻ (ഹൈസ്‌കൂൾ ടീച്ചർ), മറി യാമ്മ സ്റ്റീഫൻ (ഹൈസ്‌കൂൾ ടീച്ചർ), സ്‌കറിയാ സ്റ്റീഫൻ (യു.എസ്.എ), അച്ചാമ്മ സ്റ്റീഫൻ (ന്യൂസിലാന്റ്), പിയാമ്മ സ്റ്റീഫൻ.
കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളിൽ അധ്യാപകനായി. പിന്നീട് സെന്റ് ആൻസ് ഹൈസ്‌കൂളിലും. ഇതിനിടയിൽ എൽ.റ്റി. ബിരുദവും എടുത്തു. 1948-ൽ കോട്ടയം ഹോളിഫാമിലി ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്ററായി നിയ മിതനായി. കോട്ടയത്തെ ഒരു പ്രധാന സ്ഥാപനമായി ഈ സ്ക്‌കൂളിനെ വളർത്തിയെടുത്തു. 1968-ൽ ജോലിയിൽ നിന്നു വിരമിച്ചു. ശിഷ്ടകാലം സെന്റ്റ് വിൻസന്റ്റ് ഡി പോൾ സംഘടനയിൽ പ്രവർത്തിച്ചു. കോട്ടയം അതി രൂപതയിലെ എല്ലാ വിൻസൻ്റ് ഡി പോൾ കോൺഫറൻസുകളും സ്ഥാപി ച്ചത് സ്റ്റീഫൻ സാറാണ്. കോട്ടയം അതിരൂപതയിലെ പല പൊതുപ്രവർത്ത നങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ക്നാനായ സമുദായത്തിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളാണ് സ്റ്റീഫൻ സാർ. മക്കൾ എല്ലാവരും പഠിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നു. അദ്ദേഹ ത്തിന്റെ പിതാവ് കഴിവുറ്റ ഒരു വയലിനിസ്റ്റായിരുന്നു. സ്റ്റീഫൻ സാറും ഇതിൽ പ്രവീണനായിരുന്നു. ഈ നല്ല മനുഷ്യൻ 1989 ഓഗസ്റ്റ് 1-ാം തീയതി കർത്താവിൽ നിദ്ര പ്രാപിച്ചു.