മദ്ധ്യകേരളത്തിലെ പല പ്രധാനപ്പെട്ട പാലങ്ങളുടെയും മറു ഗവ.സ്ഥാപനങ്ങളു ടെയും നിർമ്മാണ പ്രവർത്ത നങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിർവഹി ക്കുകയും നിരവധി അവാർഡുകൾ ഏറ്റു വാങ്ങുകയും ചെയ്‌ത മാന്യ വ്യക്തിയാണ്. ചാണ്ടക്കുഞ്ഞ് എന്ന പേരിൽ നാട്ടിലറിയ പ്പെടുന്ന എം.പി. അലക്സാണ്ടർ മാക്കിൽ അദ്ദേഹം 1919 ജൂൺ 25 ന് കുറുപ്പന്തറ മാക്കീൽ പുന്നൂസിൻ്റെയും കോട്ടയം ചില മ്പത്ത് ചിന്നമ്മയുടെയും മകനായി ജനിച്ചു. അദ്ദേഹത്തിന് രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. സ്‌കൂൾ ഫൈനൽ വിദ്യാഭ്യാസത്തിനുശേഷം കുറുപ്പന്തറ കട വിൽ പിതാവ് നടത്തിയിരുന്ന ബിസിനസ്സിൽ പങ്കാളിയായി. അരിയും മറ്റു പലവ്യഞ്ജനങ്ങളും കൊച്ചിയിൽ വില്‌പന നടത്തിയിരുന്നു. 1939ൽ കിട യൂർ പുല്ലുകാട്ട് വീട്ടിൽ ഡോ. പുന്നൻ തോമസിൻ്റെയും ഏലിയാമ്മയു ടെയും മകൾ മറിയാമ്മയെ വിവാഹം ചെയ്‌തു. ഇവർക്ക് സന്താനങ്ങളായി മൂന്നു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. എല്ലാവരും നല്ല നലയിൽ ജീവിക്കുന്നു. എം.പി. അലക്‌സാണ്ടർ തൻ്റെ പിതാവിൻ്റെ കാലശേഷം ഗവ. കോൺട്രാക്‌ടർ ആയി സേവനമനുഷ്‌ഠിച്ചു. പൂത്തോട്ടപ്പാലം വെട്ടിക്കാട്ടു മൂക്കുപാലം, എടത്വാപ്പാലം, നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജ കടിന്റെ ടണൽ ലൈനിംഗ്, വെള്ളൂർ ന്യൂസ് പ്രിൻ്റ് പ്രോജക്‌ടിന്റെ സൈറ്റ് ലവലിംഗ് വർക്‌സ് മുതലായ മേജർ വർക്കുകൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ഗവൺമെന്റിൽനിന്നും നിരവധി പാരിതോഷികങ്ങൾ നേടുകയും ചെയ്‌തിട്ടുണ്ട്. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ടായി 16 വർഷം സേവനമനുഷ്ഠിച്ചു. സ്വന്തം കുടുംബത്തിലും നാട്ടിലും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ. എം.പി. അലക്സാണ്ടർ 1999 മെയ് 26ന് 80-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.
Posted inBusiness and Industry members