നീണ്ടൂർ കരയിലെ ഇടപ്പള്ളിച്ചിറ ഭവന ത്തിൽ കുറഞ്ഞപ്പുസാർ മറിയാമ്മ ദമ്പതി കളുടെ ആറാമത്തെ പുത്രനായി 1931 ൽ ഇ.ജെ.കുര്യൻ ജനിച്ചു. കുഞ്ഞുകുര്യൻ എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
കൈപ്പുഴ സെന്റ്റ്. മാത്യുസിലും സെന്റ്റ് ജോർജ് യു.പി. സ്‌കൂളിലും മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പാളയംകോട്ട് സെന്റ് സേവ്യേഴ്സിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അവിടെനിന്നും മാത്തമാറ്റി ക്സിൽ ഫസ്റ്റ്ക്ളാസ്സോടുകൂടി ബി.എ സ്.സി. ബിരുദം നേടിയ കുര്യൻ അദ്ധ്യാപ കവൃത്തി സ്വീകരിക്കുകയാണുണ്ടായത്. കടുത്തുരുത്തി, കരിങ്കുന്നം എന്നി വിടങ്ങളിലെ രൂപതാ മാനേജ്‌മെൻ്റ് സ്‌കൂളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് മാന്നാനം സെൻ്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേ ജിൽനിന്നു ബി.ടി. പാസായ കുര്യന് അധികം താമസിയാതെ തന്നെ 6. ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനായി നിയമനം കിട്ടി.
കൈപ്പുഴ കരയിൽ മാച്ചാത്തിൽ ചാക്കോയുടെയും മറിയാമ്മയുടെയും മകൾ ത്രേസ്യാമ്മയാണ് കുര്യൻ്റെ ഭാര്യ. ഇവർക്ക് 4 മക്കളാണുള്ളത് – ജെയിംസ്, ടോമി, മേരിക്കുട്ടി, ജിജി.
അർപ്പണമനോഭാവത്തോടെയുള്ള നിസ്വാർത്ഥ സേവനവും സ്ഥിരപരി ശ്രമവും നടത്തിപ്പോന്നതിൻ്റെ അംഗീകാരമാണ് കുര്യൻ സാറിന് ലഭിച്ച സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള അവാർഡ്
1987-ൽ സർക്കാർ സർവ്വീസിൽനിന്നും വിരമിച്ച കുര്യൻസാർ പിന്നീട് സേവന രംഗമായി തെരഞ്ഞെടുത്തത് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും രൂപതാ പ്രവർത്തനങ്ങളുമായിരുന്നു. കോട്ടയം രൂപതയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ രൂപതാ പ്രസിഡൻറായും സെക്രട്ടറിയായും ഖജാൻജിയായും കുര്യൻ സാർ പ്രവർത്തിച്ചിട്ടുണ്ട്. കൈപ്പുഴ പള്ളിയുടെ കൈക്കാരനായും പുതിയ പള്ളിയുടെ നിർമ്മാണത്തിലും ഇദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും സർവ്വീസ് സഹകരണ സംഘം മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുവാൻ ആ കർമ്മയോഗിക്ക് അനായാസം കഴിഞ്ഞിരുന്നു. എഴുപത്തഞ്ച് വർഷകാലം സേവനപാതയിലൂടെ മുന്നേറി വിജയം കൈവരിച്ച ആ പ്രതിഭാശാലി 23.10.06 ൽ നിര്യാതനായി.