1988ൽ കാർഷിക രംഗത്തുണ്ടായ ഏറ്റം ശ്രദ്ധേയമായ സംഭവം എന്ന് അന്നത്തെ കൃഷി ഡയറക്‌ടർ ആർ ഹേലി റിപ്പോർട്ടു ചെയ്തത് ഒരു ചുവട് കപ്പയിൽ ഒരു സാധാ രണ കൃഷിക്കാരൻ 141 കിലോ വിളവ് ഉല്‌പാദിപ്പിച്ചുകൊണ്ട് ലോകറിക്കാർഡു സൃഷ്ടിച്ചു എന്നതാണ്. തൊടുപുഴയ്ക്ക ടുത്ത് ആലക്കോട് സർവീസ് സഹകരണ ബാങ്ക് നടത്തിയ വിള മത്സരത്തിലായിരുന്നു ആ റിക്കാർഡ്. അടുത്ത വർഷം മറ്റൊരു കർഷകൻ ഒരു ചുവടു കപ്പയിൽനിന്നും 153 കിലയുടെ റിക്കാർഡിട്ടു. അങ്ങനെ ഓരോ വർഷവും കപ്പകൃഷിയിൽ പുതിയ റിക്കാർഡുകൾ ഉണ്ടായിക്കൊണ്ടിരുന്നു.
അറുനൂറ്റിമംഗലം സ്വദേശിയായ ആമ്പക്കാട്ടായ നെടുങ്കണ്ടത്ത് തൊമ്മി എന്ന കൃഷിക്കാരൻ കണ്ടുപിടിച്ച ‘ആമ്പക്കാടൻ’ കപ്പയാണ് ഈ വലിയ വിളയുൽപ്പാദനത്തിനിടയാക്കിയത് മത്സരത്തിൽ പങ്കെടുത്ത കൃഷിക്കാ രെല്ലാം പുതിയ ഈ ആമ്പക്കാടൻ കപ്പ കൃഷി ചെയ്‌താണ് ഉൽപ്പാദനത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചത്. ലോകത്തിലെ വിവിധ ഇനം കുപ്പയിനങ്ങളെല്ലാ മുൾപ്പെടുത്തി തിരുവനന്തപുരം കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ നട ത്തിയ താരതമ്യ പഠനത്തിലും ഒന്നാം സ്ഥാനം നേടിയത് ആമ്പക്കാടൻ കപ്പ തന്നെയാണ്.
1961ൽ തൊമ്മിച്ചേട്ടൻ തൻ്റെ കുടുംബസ്വത്തായി കിട്ടിയ പറമ്പു വിറ്റ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്കു മാറാൻ ഒരുങ്ങി പുരയിടത്തിൽ ചുറ്റി ക്കറങ്ങി നോക്കിയപ്പോൾ ഒരു കയ്യാലപ്പുറത്ത് കായ് വീണു കിളിർത്തു നിന്നിരുന്ന ഒരു കപ്പ കാണാനിടയായി. കാഴ്‌ചയിൽ അല്‌പം പ്രത്യേകത തോന്നിയ ആ കുപ്പ തൊമ്മി ചുവടോടെ പിഴുതെടുത്തു. കിഴങ്ങുകൾ പുഴുങ്ങി നോക്കിയപ്പോൾ പ്രത്യേക രുചി തോന്നി. ആ കപ്പയ്ക്ക് എന്തോ പ്രത്യേകത ഉണ്ടെന്നു തോന്നിയ തൊമ്മി ആ കപ്പയുടെ കമ്പ് കൊണ്ടുപോയി തന്റെ പുരയിടത്തിൽ പ്രത്യേകം നട്ടു. അതിന് അസാധാരണമായ വിളവു കണ്ട തൊമ്മി തന്റെ കൃഷിയിടത്തിൽ അതു തന്നെ കൃഷി ചെയ്‌തു. അയൽക്കാർക്കും ബന്ധുക്കൾക്കും കമ്പുകൾ കൊടുക്കുകയും ചെയ്‌തു. വളരെ വേഗത്തിൽ ആമ്പക്കാടൻ കപ്പ നാട്ടിലെല്ലാം വ്യാപിച്ചു. ഈ കപ്പ യുടെ കൃഷി അയൽപ്രദേശത്തും പ്രചരിച്ചു.
ആമ്പക്കാടൻ കപ്പയുടെ കണ്ടുപിടുത്തത്തിലൂടെ കേരളത്തിലെ കാർഷി കരംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ‘ആമ്പക്കാടൻ തൊമ്മി’യുടെ നാമധേയം കേരള കർഷകർ ഒരിക്കലും വിസ്‌മരിക്കുകയില്ല. 1999 ഓഗസ്റ്റ് 19ന് 81-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി.