ആഫ്രിക്കാ കുര്യൻ എന്ന പേരിൽ നാട്ടി ലുടനീളം അറിയപ്പെട്ടിരുന്ന ഒരു പ്രമുഖ വ്യക്തിയാണ് ആലപ്പാട്ടു കുര്യൻ അദ്ദേഹം 1896 ജനുവരി 18-ാം തീയതി കടുത്തുരു ത്തിക്കു സമീപമുള്ള ഞീഴൂർ ഗ്രാമത്തിൽ ആലപ്പാട്ടു കുരുവിളയുടെയും നൈത്തിയൂ ടെയും മകനായി ജനിച്ചു.
പഠനത്തിൽ മികവു കാട്ടിയതിനാൽ കുര്യനെ ഉന്നത പഠനത്തിനു വിടാൻ പിതാവ് താത് പര്യം കാണിച്ചു. ഹൈസ്‌കൂൾ പഠനം കുറവിലങ്ങാട് ഹൈസ്കൂളിലാണ് നിർവഹിച്ചത്. വാഹന സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് ദിവസവും അഞ്ചു മൈൽ നടന്നാണ് സ്കൂളിലെത്തിയിരുന്നത്. നല്ല മാർക്കോടുകൂടി സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി.
അന്യനാട്ടിൽ പോയി നല്ല ജോലി നേടണമെന്നായിരുന്നു കുര്യന്റെ ആഗ്ര ആയിടയ്ക്ക് ആഫ്രിക്ക യിലെ ടാൻസാനിയായിൽ റെയിൽവേ നിർമ്മാണത്തിന് ഇന്ത്യാക്കാരെ ജോലിക്കെടുക്കുന്നുണ്ടെന്ന ഒരു പരസ്യം കാണുകയുണ്ടായി. അതനുസരിച്ചു കുര്യനും നാട്ടുകാരനായ ഒരു സ്നേഹി തനും (കൈപ്പുഴ മുകളേൽ സൈമൺ) അയച്ച അപേക്ഷ പെട്ടെന്നു ഫലവ ത്തായി. ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട അവർ ഉടൻതന്നെ ആഫ്രിക്ക യിലേക്ക് കപ്പൽ കയറി ആഫ്രിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചു. ജോലിയും താമസവും ഒക്കെ തെല്ല് ബുദ്ധിമുട്ടുള്ളതായി ആദ്യം തോന്നി യെങ്കിലും ലഭിച്ചിരുന്ന കനത്ത പ്രതിഫലം ജോലിയിൽ ഉറച്ചു നില്ക്കാൻ പ്രേരണയായി. പടിപടിയായി ഉദ്യോഗക്കയറ്റം ലഭിച്ചു. മാസം തോറും വൻ തുക നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. അങ്ങനെ കുടുംബത്തിൻ്റെ സാമ്പ ത്തിക നില വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. ബന്ധുക്കളും സുഹൃ ത്തുക്കളുമായ കുറെപേർക്ക് ആഫ്രിക്കയിൽ ജോലി തരപ്പെടുത്തിക്കൊടു ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 200.
കാമിച്ചേരിൽ അന്നമ്മയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. കുര്യൻ- അന്നമ്മ ദമ്പതികൾക്ക് തെരേസാ, എലിസബത്ത്, സിസിലി, ജോസഫൈൻ എന്ന നാലു പുത്രിമാരും സിറിൽ, ഫ്രാൻസീസ്, വൽസൻ എന്ന മൂന്നു പുത്രന്മാരും സന്താനങ്ങളായി ജനിച്ചു. റിട്ടയർ ചെയ്‌ത് നാട്ടിലെത്തി കുറേ ക്കാലം സസുഖം ജീവിച്ചതിനുശേഷം 1970-ൽ കുര്യൻ ഇഹലോകവാസം വെടിഞ്ഞു