1930 ജൂലൈ 15-ാം തിയതി കോളയാട്ട് ഗ്രാമത്തിൽ വാരിക്കാട്ട് വീട്ടിൽ ചാക്കോയു ടെയും അന്നമ്മയുടെയും മകളായി അന്നമ്മ ടീച്ചർ ജനിച്ചു.
വിദ്യാഭ്യാസത്തിനുശേഷം പയ്യാവൂർ എസ്.എച്ച്. സ്‌കൂളിൽ അധ്യാപികയായി ചേർന്നു. മറ്റു ടീച്ചർമാരൊടൊപ്പം ഒരു വാട കവീട്ടിലായിരുന്നു താമസം, സമയം കിട്ടു മ്പോഴെല്ലാം വീടു സന്ദർശനം നടത്താറു ണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തി നൂപോലും വകയില്ലാതെ, വേണ്ട ശ്രദ്ധയും സംരക്ഷണവും ലഭിക്കാതെ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളെ കണ്ട്, ടീച്ചറിൻറെ മനസ്സ് വളരെയധികം വേദനിച്ചു. “ഈ ചെറിയവ രിൽ ഒരുവന് ചെയ്‌തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്” എന്ന ക്രിസ്‌തുനാഥന്റെ വാക്കുകളെ അനുസ്‌മരിച്ച് 1962-ൽ താൻ താമസിച്ചിരുന്ന വാടകവീട്ടിൽ 5 കുട്ടികളെയും താമസിപ്പിച്ച് സ്‌കൂളിൽ അയച്ചു സ്വന്തം കാര്യ ങ്ങൾ മാറ്റിവച്ച് തൻ്റെ തുച്ഛമായ ശമ്പളം കൊണ്ട് ഈ കുട്ടികളെ പോറ്റിക്കൊണ്ടിരുന്നു.
അവധി കിട്ടുമ്പോൾ സാമ്പത്തികശേഷിയുള്ളവരുടെ വീടുകളിൽപോയി കുട്ടികൾക്കുവേണ്ടി സഹായം ചോദിക്കുമായിരുന്നു. സഹായം നൽകുന്ന വരും നൽകാത്തവരും ചക്രം മുറ്റത്തേക്ക് എറിഞ്ഞുകൊടുക്കുന്നവരും ഉണ്ടായിരുന്നു. എല്ലാവർക്കും പുഞ്ചിരിയോടെ നന്ദിപറയുവാൻ ടീച്ചർ മറക്കുകയില്ലായിരുന്നു.
അർഹമായ കൂടുതൽ കുട്ടികൾ വന്നുകൊണ്ടിരുന്നു. അയൽപക്കത്തെ പറമ്പിൽ കപ്പയും നെല്ലും പാട്ടത്തിന് കൃഷി ചെയ്ത‌് കുട്ടികളെ പോറ്റിക്കൊണ്ടിരുന്നു. കുട്ടികൾ വർദ്ധിച്ചപ്പോൾ വാടക കെട്ടിടത്തിലെ താമസം മാറ്റേണ്ടി വന്നു. സ്‌കൂളിനടുത്ത് 15 സെൻ്റ് സ്ഥലംവാങ്ങി അഭിവന്ദ്യതറയിൽ പിതാ വിൻറെയും ചില നല്ല ആളുകളുടെയും സാമ്പത്തിക സഹായംകൊണ്ട് ഒരു ചെറിയ കെട്ടിടം പണിത് വി.പത്താംപീയൂസിൻ്റെ നാമത്തിൽ വെഞ്ചരിച്ച്, പയസ് ഹോം എന്ന പേര് നൽകി, കുട്ടികളെ അവിടെ താമസിപ്പിച്ചു. അന്ന് 24 കുട്ടികൾ ഉണ്ടായിരുന്നു.
കുട്ടികൾ വർദ്ധിച്ചതുകൊണ്ട് ടീച്ചറിന്റെ ശമ്പളം കൊണ്ടുമാത്രം മൂന്നോട്ട് പോകാൻ പ്രയാസമാണെന്ന് മനസ്സിലാക്കി. തൻ്റെ കാലശേഷം പയസ് ഹോമിന്റെ ഭാവി എന്താകുമെന്നതിനെപ്പറ്റി ടീച്ചർ ചിന്തിക്കാൻ തുടങ്ങി. ടീച്ച റുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് തറയിൽ പിതാവ് പയസ്‌ഹോം രൂപത ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. പയസ് ഹോമിൻ്റെ നടത്തിപ്പിനായി വരുമാനം ഉണ്ടാക്കുന്നതിന് രൂപത 8 ഏക്കർ സ്ഥലം വാങ്ങി നൽകി.
1972ൽ ടീച്ചർ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് വന്ദ്യപിതാവിനെ സമീപിച്ചു. 1980 മെയ് 7-ാം തിയതി ടീച്ചർ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരം അംഗമായി അതേ സമയംതന്നെ ടീച്ചറിന് കാൻസർ രോഗം പിടിച്ചു. ഒക്ടോബർ 5-ാം തിയതി ടീച്ചർ കർത്താവിൽ നിദ്രപ്രാപിച്ചു.
ടീച്ചറുടെ കാലശേഷം പയസ്‌ഹോം കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് സഹോ ദരികൾ നടത്തിക്കൊണ്ടുപോകുന്നു. ജാതിമതഭേദമില്ലാതെ അർഹതപ്പെട്ട എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കിപ്പോയ ധാരാളം കുട്ടികൾ സമർപ്പിതജീവിതം തെരഞ്ഞെടു ത്തിട്ടുണ്ട്. നിരവധിപേർ സ്വദേശത്തും വിദേശത്തും ജോലിചെയ്‌ത് നല്ല നിലയിൽ കുടുംബജീവിതം നയിക്കുന്നു.