ക്നാനായ കത്തോലിക്കാ സമുദാ യത്തെ കാലോചിതമായി ശക്തിപ്പെടുത്താ നുള്ള പരിശ്രമങ്ങളിൽ പുരുഷന്മാരോ ടൊപ്പം പങ്കെടുത്ത ചുരുക്കം ക്നാനായ വനിതകളിൽ ഒരു പ്രധാന വ്യക്തിയാണ് കൊടിയന്തറ അന്നമ്മ ജോസഫ്.
ക്നാനായ യാക്കോബായ സമുദായ ത്തിലെ പ്രശസ്തതമായ വെളിയനാടു വാഴ യിൽ കുടുംബത്തിലെ കർഷക പ്രമുഖനും ശ്രീമൂലം പ്രജാ സഭാംഗവുമായിരുന്ന മോഴ ച്ചേരിൽ തോമസ് ജോസഫിൻ്റെയും റാന്നി വയലാ കുടുംബാംഗമായ കുട്ടിയമ്മയു ടെയും സീമന്തപുത്രിയായി 1909 ഡിസം ബർ 14 ന് അന്നമ്മ ജനിച്ചു. അന്നമ്മയെ ക്നാനായ കത്തോലിക്കാ സമുദായത്തിലെ ആദ്യത്തെ ഗസറ്റഡ് ഓഫീസ റായിരുന്ന കുമരകം കൊടിയന്തറ കെ. യു. ജോസഫ് വിവാഹം കഴിച്ചു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിൻ്റെയും അന്നത്തെ തിരുവിതാംകൂർ ദിവാ നായിരുന്ന സർ വാട്ട്സ് പ്രഭുവിൻ്റെയും സ്നേഹലാളനകൾക്ക് പാത്രീഭൂത നായ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കൊടിയന്തറ കെ.യു. ജോസഫ്.
നാലുമക്കളാണ് ജോസഫ്-അന്നമ്മ ദമ്പതിമാർക്ക് പിറന്നത്. ഒരു പുത്രനും മൂന്നു പുത്രിമാരും. എക പുത്രനാണ് ഷെവലിയർ ജോയി ജോസഫ് കൊടി യന്തറ. പുത്രിമാർ മൂന്നുപേരും ഉയർന്ന നിലകളിൽ വിവാഹിതരായി ഉത്തമ കുടുംബ ജീവിതം നയിക്കുന്നു.
അന്നമ്മയുടെ 39-ാമത്തെ വയസ്സിൽ ഭർത്താവ് നിര്യാതനായി. ഓർക്കാത്ത വേളയിൽ വൈധവ്യം നേരിടേണ്ടിവന്ന അന്നമ്മ ആ ദൈവനിയോഗത്തെ ശിരസാവഹിച്ച് ധീരതയോടെ കുടുംബഭാരം കൈയേറ്റു. സാമൂഹ്യസേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സഭാ പ്രവർത്തനങ്ങളിലും ത്തുകയായി. ലീജിയൻ ഓഫ് മേരി തുടങ്ങിയ ഭക്ത സംഘടനകളിൽ ചേർന്ന് വനിതകൾക്ക് നേതൃത്വം കൊടുത്തു. അന്നമ്മ ചെയ്ത് വിലപ്പെട്ട അസവനങ്ങളെ ആദരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പന്ത്രണ്ടാം പിയൂസ് ഹാർപാപ്പാ 1956-ൽ പ്രോ എക്ലേസിയ എത് പൊന്തിഫിച്ചേ എന്ന പേപ്പൽ ബഹുമതി നൽകി അന്നാമ്മയെ അനുമോദിച്ചു.