പിറവം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്
കവിക്കാട് ദേശത്ത് ചൂരപ്പാടത്ത് (കളപ്പുര ക്കൽ) ജോസഫ് മേരി ദമ്പതികളുടെ മകളായി 1945 ജൂലൈ 25 ന് അന്നക്കുട്ടി ജനിച്ചു.
മേമ്മുറി ഗവൺമെൻ്റ് എൽ പി സ്കൂൾ, കല്ലറ സെൻറ് ജോസഫ് യു പി സ്കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ എന്നിവിടങ്ങളി ലെ വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂരിലെ കമലാ നെഹ്യ മഹിളാ മന്ദിരത്തിൽ നിന്നും ടി.സി.എച്ചും. നിരവധി ടെക്നിക്കൽ കോഴ്സുകളും പാസ്സായി തുടർന്ന് ബാംഗ്ലൂരിലെ നിർമ്മലാ വിദ്യാലയത്തിൽ അദ്ധ്യാപികയായി. തുടർന്ന് കേരളത്തിലെ വിവിധ മാനേജ്മെന്റ്റ് സ്കൂളിലും പിന്നീട് 1972 മുതൽ വിവിധ ഗവൺമെൻ്റ് സ്കൂളുകളിലുമായി സുദീർ ഘമായ 30 അദ്ധ്യാപന സർവ്വീസ്. 1909 മാർച്ചിൽ പിറവം ഗവൺമെന്റ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിച്ചു.
മുൻ ബാങ്ക് ഉദ്യോഗസ്ഥനും പിറവത്തെ പ്ര മുഖ വ്യാപാരിയും, പിറവം പഞ്ചായത്തിൽ വ്യാ പാരി വ്യവസായ സംഘടന രൂപീകരിക്കുന്നതിന് പ്രധാന പങ്കു വഹിച്ചിരുന്നയാളും പൊതുപ്രവർത്ത കനും വിപുലമായ സുഹൃത്ത് ബന്ധം കാത്തു സൂ ക്ഷിച്ചിരുന്ന വ്യക്തിയുമായിരുന്ന ശ്രീ. ഇ. കെ. സൈ മൺ ഈന്തുംകാട്ടിൽ ആയിരുന്നു ടീച്ചറുടെ ഭർത്താ വ്. അദ്ദേഹം പിറവം വ്യാപാരി വ്യവസായ സം ടനയുടെ ആദ്യകാല സെക്രട്ടറിയായും ദീർഘകാ ലം പ്രസിഡന്റ് ആയും സേവനം ചെയ്തിട്ടുണ്ട്.
ശ്രീ. ഇ. കെ. സൈമണനുണ്ടായ അകാലനി ര്യാണം ടീച്ചറെ വല്ലാതെ തളർത്തി എങ്കിലും ത ളർന്നിരിക്കാൻ ടീച്ചർ കൂട്ടാക്കിയില്ല.
ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനം ജോലിക്കാരെ വച്ച് പതിവു പോലെ വർഷങ്ങളോളം ടീച്ചർ നടത്തിക്കൊണ്ടു പോന്നു എന്ന് പിറവത്തെ വ്യാപാരി സുഹൃത്തു ക്കൾ ഓർത്തെടുക്കുന്നു.
വീട്ടിൽ നല്ല രീതിയിൽ പശു ക്കളെ വളർത്തി കുടുബ വരുമാ നം മെച്ചപ്പെടു ത്തി യി രു ന്ന കാര്യം പഴയ ലമുറ അയൽ ക്കാരും ആവേശ പൂർവ്വം ഓർത്തെ ടുക്കുന്നു.
1999-03 സർവ്വീസിൽ നി ന്നും വിരമിക്കുന്നതുവരെ ടീച്ചർ കെ.ജി.പി.ടി.യു. എന്ന അദ്ധ്യാപക സംഘടനയിൽ അംഗമായിരുന്നു. രാഷ്ട്രീയ മേഖലയിൽ കേരളാ കോൺഗ്രസ് (ജേ ക്കബ്) ന്റെ സജീവ പ്രവർത്തകയുമായിരുന്നു. 2000-ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആയി.
അന്നക്കുട്ടി ടീച്ചർ പഞ്ചായത്ത് പ്രസിഡന്റ് ആ യിരുന്ന കാലഘട്ടത്തെ പിറവം പഞ്ചായത്തിന്റെ സു വർണ കാലഘട്ടമായി സാധാരണക്കാരായ പിറവം നിവാസികൾ വിശേഷിപ്പിക്കുന്നു.
ഈ കാലഘട്ടത്തിൽ പഞ്ചായത്തിൽ സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കി എന്നത് ശ്രദ്ധേയമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ്, കളബൂർ പാ ലം എന്നിവയുടെ നിർമ്മാണം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അന്നക്കുട്ടി ടീച്ചറുടെ നേത്യ ത്വത്തിൽ അനേകം റോഡുകൾ പുതിയതായി നിർ മ്മിക്കുകയുണ്ടായി. ആയുർവേദ ആശുപത്രിക്ക് സ ന്തം കെട്ടിടം നിർമ്മിച്ചതും, വൃദ്ധവികലാംഗർക്കുള്ള വിജ്ഞാന കേന്ദ്രം പഞ്ചായത്തിൽ തുറന്നതും ടീച്ചർ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതി കളിൽ എടുത്തു പറയാവുന്നവയാണ്. 12 വർഷം അന്യസംസ്ഥാനത്തുനിന്നും പിറവത്ത് വന്നു താമസിച്ചിരുന്ന തികച്ചും നിർദ്ധനരായിരുന്ന 8 കു ട്ടികൾ അടങ്ങിയ ഒരു കുടുംബത്തിലെ ഒരു പെൺ കുട്ടിയെ ടീച്ചർ തൻ്റെ വീട്ടിൽ സ്വന്തം മകളെപ്പോ ലെ നിർത്തി, വളർത്തി പഠിപ്പിച്ചു. ഇന്ന് ഈ കുട്ടി വടക്കേ ഇന്ത്യയിൽ നേഴ്സിങ് ജോലി ചെയ്തുവ രുന്നു. ഈവക പ്രവർത്തികൾ യുവജനങ്ങൾക്ക് വലിയ പ്രയോജനമാണുളവാക്കുന്നത്.
ഈവക അനുഭവങ്ങളിലൂടെയാണ് ടീച്ചറുടെ ദയയും കരുണയും നാട്ടുകാർ ഓർത്തെടുക്കുന്നത്.
ആതിഥ്യ മര്യാദകളിൽ ടീച്ചർ എന്നും വലിയ താത്പര്യം കാട്ടിയിരുന്നു എന്നത് ലേഖകൻ അനു ഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പാചക കലയിൽ നൈപു ണ്യം നേടിയിരുന്ന ടീച്ചർ പുതുതലമുറക്കായി ചില യു ട്യൂബ് വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മക്കളോടും കൊച്ചുമക്കളോടും കൂടെ അമേ രിക്ക, കാനഡ, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നതിനും കൊച്ചുമക്കളെ ഓമനിച്ചുവളർത്തുന്നതിനും വിശുദ്ധ നാടുകളിൽ സന്ദർശനം നടത്തുന്നതിനുമെല്ലാമുള്ള ഭാഗ്യം ടീച്ചറിന് ലഭിച്ചിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങൾ തളർത്തി യപ്പോൾ മുതൽ വിദേശ രാജ്യങ്ങളിൽ ആയിരുന്ന മക്കൾ ഓരോരുത്തരായി വന്നു നിന്ന് അവരെ പരിചരിച്ചു, ആ ഒരു ഭാഗ്യവും ദൈവം അന്നക്കു ട്ടി ടീച്ചർക്ക് നൽകി. തൻ്റെ 78-ാം വയസ്സിൽ 2023 ഡിസംബർ 7-ാം തീയതി തൻ്റെ മൂത്ത മക്കളുടെ സാന്നിധ്യത്തിൽ ഈ മഹതി ദൈവസന്നിധിയിൽ ചേർന്നു.
മക്കൾ: സിന്ധു സൈമൺ, സിജു സൈമൺ, സിനു സൈമൺ, സിബി സൈമൺ. മരുമകൾ; തോ മസ്കുട്ടി, മെർലിൻ, സീന, സീമ
കുടിശ്ശികയായി കിടന്നിരുന്ന ടാക്സിന്റെ 90% പി രിച്ചെടുക്കുവാനും ടീച്ചറുടെ നേത്യത്വത്തിൽ സാ
പിറവം ഹോളി കിംഗ്സ് ക്നാനായ ഇടവക യിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേ ക്ക് എത്തിയ ആദ്യ വ്യക്തി എന്ന ബഹുമതിയും ടീച്ചർക്ക് അവകാശപ്പെട്ടതാണ്.
7 വർഷം കനാനായ വിമൻസ് അസോസിയേഷൻ സെക്രട്ടറിയായും രൂപതയിൽ പാസ്റ്റ്റൽ കൗൺസിലിൽ അംഗമായും പ്രവർത്തിച്ച് സമുദാ യ രംഗത്തും അന്നക്കുട്ടി ടീച്ചർ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മതബോധനരംഗത്ത് 20 വർഷം സേവനം പൂർത്തിയാക്കിയതിന് കോട്ടയം രൂപതയു ടെ പ്രത്യേക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.