മാതാപിതാക്കൾ: മാർ മാത്യു മാക്കിൽ
പിതാവിൻ്റെ ഇളയസഹോദരൻ ചാക്കോയും കൈപ്പുഴ തറയിൽ പുത്തൻപുരയിൽ അന്നയും.
സഹോദരങ്ങൾ: ഉതുപ്പ്.
ഏബ്രഹാം മാക്കീൽ എസ്.ജെ., കൊച്ചുവക്കീൽ മാത്യു, നൈത്തോമ്മ തച്ചേട്ട്, മറിയാമ്മ മലയിൽ, സി. ബർക്കുമൻസ് എസ്.വി.എം., സി. മാർഗരറ്റ് ഒ.എസ്.ഡി.
മക്കൾ: അഡ്വ. ജയിംസ് മാക്കിൽ,
പ്രൊഫ. മാത്യു മാക്കീൽ, അഡ്വ. ജോസ് മാക്കീൽ, രാജു മാക്കീൽ (സ്കോട്ട്ലൻഡ്), അന്നമ്മ വെള്ളാപ്പ ള്ളി, ബേബി കണ്ടാരപ്പള്ളി, പെണ്ണമ്മ തോമസ് തറയിൽ, മോളി ജോർജ് വെട്ടിക്കാട്ട്.
ഭാര്യ: കടുത്തുരുത്തി പന്നിവേലിൽ ചാക്കോ-അന്നാ ദമ്പതികളുടെ പുത്രി മറിയാമ്മ.
ബാല്യം-വിദ്യാഭ്യാസം
ജനനം 1880-ൽ. ഹൈസ്‌കൂൾ പഠനം മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ. മംഗലാപുരം തൃശിനാപ്പള്ളി, മദ്രാസ് ലോ കോളേജ് എന്നി വയിൽ.
വ്യക്തി മാഹാത്മ്യം
സമുദായസ്നേഹി, തികഞ്ഞ ഈശ്വരവിശ്വാസി, പണത്തോട് ആർത്തി യില്ലാത്തവൻ, വായനാശീലമുള്ളവൻ, ഈടുറ്റ ലേഖനങ്ങളുടെ കർത്താവ്, പുരോഗമനചിന്താഗതിക്കാരൻ, മാർപാപ്പായിൽ നിന്ന് ബഹുമതി നേടിയ വ്യക്തി.
ക്നാനായ കത്തോലിക്കാ മഹാജനസഭയുടെ സ്ഥാപകരിൽ ഒരാളായി രുന്നു. അതിന്റെ ആദ്യത്തെ വൈസ് പ്രസിഡൻ്റ്. സാധാരണക്കാരോട് ഏറെ അനുകമ്പ പ്രകടമാക്കിയിരുന്നു. സഭാനേതൃത്വത്തോട് വിധേയത്വമുണ്ടായി രുന്നു. ചൂളപ്പറമ്പിൽ പിതാവിനോട് ആഴമേറിയ സ്നേഹബഹുമാനാദികൾ പ്രകടമാക്കിയിരുന്നു.
ഇന്നത്തെയും നാളത്തെയും തലമുറകൾക്ക് മാതൃകയായിരുന്നു. ദീപിക പത്രാധിപരായിരുന്ന കരിവേലിൽ പരേതനായ അഡ്വ. കെ.എം. ജോസഫിന്റെ വാക്കുകൾ: “ഒരു കേസിന്റെ വിജയത്തിനും കക്ഷിയുടെ കാര്യലാഭത്തിനും വേണ്ടി പല കളളത്തരങ്ങൾക്കും അഭിഭാഷകൻ കൂട്ടുനിൽക്കുകയോ മൗനാ നുവാദം നൽകുകയോ ചെയ്യേണ്ടിവരും. അറിഞ്ഞുകൊണ്ട് മാക്കീൽസാർ ഇതൊന്നും സമ്മതിച്ചിരുന്നില്ല. കത്തോലിക്കാ സമുദായത്തിലെ ആദ്യകാല അഭിഭാഷകരിൽ ഒരാളായിരുന്നെങ്കിലും പണമോ പ്രാമാണ്യമോ നേടാൻ മാക്കീലിന് കഴിയാതെ വന്നതിൻ്റെ രഹസ്യവും ഇതാണ്.” മഹാനായ ഒരു അഭിഭാഷകന്റെ ചിത്രമല്ലേ ഈ വാക്കുകൾ തെളിയിക്കുന്നത്. ഈ പ്രിയ പ്പെട്ട ‘അപ്പച്ചൻ’ അന്ത്യകൂദാശകൾ സ്വീകരിച്ച് 1960-ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.