മാതാപിതാക്കൾ: അറുന്നൂറ്റിമംഗലം തച്ചേട്ട് ജോസഫും കൈപ്പുഴ ഇടുക്കുതറ മറിയാമ്മയും.
സഹോദരങ്ങൾ: ആപ്പച്ചൻ, ചാക്കോ ച്ചൻ, അലക്സാണ്ടർ, പെണ്ണമ്മ, ശോശാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ദീനാമ്മ.
വിദ്യാഭ്യാസം
അറുന്നൂറ്റിമംഗലം, കടുത്തുരുത്തി, കോട്ടയം എസ്.എച്ച്. മൗണ്ട്, പാളയംകോട്ട് സെന്റ് സേവ്യേഴ്സ് കോളേജ്, മദ്രാസ് ലോ കോളേജ്.
നിയമബിരുദം എടുത്തശേഷം 1951 മുതൽ 52 വർഷം വൈക്കം മുൻസിഫ് കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. 10 വർഷക്കാലം മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റായി സേവനം ചെയ്തു. പല തവണ ക്നാനായ കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറിയായും ഒരു തവണ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. റോഡുകളും ഗവ. പ്രൈമറി ഹെൽത്ത് സെൻ്ററും പണിയാൻ മുൻകൈ എടുത്തു. കോട്ടയം ജില്ലാ കോൺഗ്രസ് എക്സി. മെമ്പ റായും മറ്റും പ്രവർത്തിച്ചു. പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്യവിൻ്റെ പ്രസംഗം കടുത്തുരുത്തിയിൽ പരിഭാഷപ്പെടുത്തി.
ഭാര്യ: കോട്ടയം മള്ളൂശ്ശേരിയിൽ അഡ്വ. എം.ജെ. ജോണിൻ്റെ മകൾ ചിന്നക്കുട്ടി. വിവാഹം 1962 ൽ. ഭാര്യ ഹൈസ്കൂൾ അധ്യാപികയായി റിട്ടയർ ചെയ്തു.
മക്കൾ: നാലു പുത്രന്മാരും ഒരു പുത്രിയും. മൂത്തപുത്രൻ ജോസഫ് ഓസ്ട്രേലിയായിൽ. ഭാര്യ പിറവം കോളങ്ങായിൽ മാത്യുവിന്റെ പുതി സിന്ധ്യ. രണ്ടാമൻ ജോൺ കാനഡായിൽ ആണ്. ബാരിസ്റ്ററായി പ്രവർത്തി ക്കുന്നു. ഭാര്യ പച്ചിക്കര അഡ്വ. സൈമൺ മകൾ ജോസഫൈൻ. മൂന്നാമൻ ജേക്കബ് യു.എസ്.എ. യിൽ. ഭാര്യ കട്ടച്ചിറ മ്യാലിൽ ബേബിയുടെ മകൾ ബബിത. നാലാമൻ അഡ്വ. ജോർജ് തച്ചേട്ട് കോട്ടയത്ത് ലോയറായി പ്രാക്ടീസ് ചെയ്യുന്നു. മംഗലത്തേട്ട് തോമസ് ജോണിന്റെ മകൾ ചിത്ര യാണ് ഭാര്യ. ഏക മകൾ അഞ്ജനായെ ചക്കുങ്കൽ ചാക്കോയുടെ മകൻ ജോ ജെയിക്കബ് വിവാഹം ചെയ്തു. ഇരുവരും യു.എസ്.എ.യിൽ.
മരണം
അഡ്വ. തച്ചേടന് വിശ്രമമില്ലായിരുന്നു. ആരോഗ്യവാനുമായിരുന്നു. ഒത്തിരി നല്ല കാര്യങ്ങൾ 70 വർഷത്തെ ജീവിതത്തിനിടയിൽ ചെയ്തു തീർത്ത് 2003 ഓഗസ്റ്റ് 13-ാം തീയതി തച്ചേടൻ അന്തരിച്ചു.