1920 മെയ് 14ന് അഡ്വ. തോമസ് മാക്കീൽ -മറിയാമ്മ (കടുത്തുരുത്തി പന്നിവേലിൽ കുടുംബാംഗം)ദമ്പതികളുടെ സീമന്തപുത്ര നായി ജെയിംസ് മാക്കീൽ ഭൂജാതനായി. കോട്ടയം എം.ഡി.സെമിനാരി സ്‌കൂൾ, സി. എം.എസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിലാ യിരുന്നു വിദ്യാഭ്യാസം.
ലോ കോളേജിൽനിന്നും ബി.എൽ. പാ സ്സായി 1946-ൽ കോട്ടയത്തു പ്രാക്ടീസ് ആരംഭിച്ചു. തുടർന്ന് 1959-ൽ അസ്സോസ്സിയേ ഷൻ ഓഫ് പ്ലാന്റേഷൻ കേരളയിൽ അസി സ്റ്റൻ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചു.
1988ൽ റിട്ടയർ ചെയ്യുമ്പോൾ സെക്രട്ടറി പദവിയിലെത്തിയിരുന്നു. 2002 വരെ എ.പി.കെ യുടെ അഡ്വൈസർ ആയും അഡ്വ.ജെയിംസ് മാക്കീൽ തുടർന്നു
ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റ്റായി ഇദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ മാർപ്പാപ്പ പ്രോഎക്ലേസ്യ എത്ത് ഫെന്തീഫീച്ചേ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. എ.പി.കെയിൽ ജോലിചെയ്തിരുന്ന കാലത്ത് പ്ലാൻ്റെഷൻ, ലേബർ, ഇൻകം ടാക്സ‌്, ലേബർ വെൽഫയർ എക്സ‌്‌പോർട്ട് തുടങ്ങി പതിനഞ്ചോളം സ്റ്റാറ്റ്യൂട്ടറി ഗവൺമെന്റ് കമ്മറ്റികളിൽ അദ്ദേഹം സ്ഥിരം മെമ്പറുമായിരുന്നു.
ശ്രദ്ധേയനായ ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു അഡ്വ. ജെയിംസ്. ഇദ്ദേ ഹത്തിന്റെ ‘Mackils’ Guide to industrial law’ പ്രശസ്‌തി നേടിയിട്ടുണ്ട്. 1947 ജനുവരി 6-ാം തിയതി ഇദ്ദേഹം വിവാഹിതനായി. അഡ്വ. ജോസഫ് വെള്ളാപ്പള്ളിയുടെ മകൾ ലീലാമ്മയാണ് വധു. 6 സന്താനങ്ങളെ നൽകി ദൈവം ഈ ദമ്പതികളെ അനുഗ്രഹിച്ചു.
മക്കൾ-തോമസ് മാക്കീൽ, ലത വടാത്തല, ലൂർദ്‌സി കാരിമറ്റം, ലൈല ആലപ്പാട്ട്, ലാലി മണോത്തറ, പ്രീതി മഠത്തിലേട്ട്
28-8-2007-ൽ തൻ്റെ 87-ാമത്തെ വയസ്സിൽ അഡ്വ.ജെയിംസ് മാക്കീൽ കർത്താവിൽ നിദ്രപ്രാപിച്ചു.