മാതാപിതക്കൾ: മോനിപ്പളളി അറ യ്ക്കൽ ഇട്ടിയവിരാ ചുമ്മാരും വാരികാട്ട് കുടുംബാംഗം അന്നമ്മയും,
ഭാര്യ: ഞീഴൂർ ഇടവകയിൽ ആലപ്പാട്ടു കുടുംബത്തിലെ കുര്യൻ-നൈത്തി ദമ്പതി കളുടെ പുത്രി അച്ചാമ്മ വിവാഹം 1935-ൽ
മക്കൾ: 1. ജോസ് സി. പീറ്റർ (റിട്ടയേർഡ് പ്ലാനിംഗ് ചീഫ് എൻജിനീയർ) 2. സൈമൺ സി. പീറ്റർ (റിട്ട. ചീഫ് എൻജിനീയർ) 3. ജോർജ് സി. പീറ്റർ (ഇറ്റലിയിൽ ഡോക്‌ടർ) 4. ജയിംസ് സി. പീറ്റർ (സ്വിറ്റ്സർലാൻഡിൽ ഡോക്ടർ) 5. ഏബ്രഹാം സി. പീറ്റർ (തൊ ടുപുഴയിൽ ഡോക്‌ടർ) 6. തോമസ് സി. പീറ്റർ (അമേരിക്കൻ സൈന്യത്തിൽ) 7. സ്റ്റീഫൻ സി. പീറ്റർ (തൊടുപുഴയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ) 3. പോൾ സി. പീറ്റർ (അമേരിക്കയിൽ അഡ്വക്കേറ്റ്) 9. ഫ്രാൻസിസ് സി. പീറ്റർ (ചെ ന്നൈയിൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ)
ഒരു പ്രമുഖ അഭിഭാഷകൻ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസി ഡന്റ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ്, മോനിപ്പള്ളി റബർ മാർക്കറ്റിംഗ് സൊസൈറ്റി സ്ഥാപകൻ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രഗത്ഭ വ്യക്തിയായിരുന്നു കഥാപുരുഷൻ. ജന്മനാടായ മോനി പ്പള്ളി ഗ്രാമപ്രദേശത്തിൻ്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പുരോ ഗതിക്കുവേണ്ടി തൻ്റേതായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലും അദ്ദേഹം സ്മരിക്കപ്പെടേണ്ട ആളാണ്.
പ്രാഥമിക വിദ്യാഭ്യാസം കിടങ്ങൂരിൽ. ഹൈസ്‌കൂൾ വിദ്യാഭ്യാസം പാലാ യിൽ ഇന്റർമീഡിയറ്റ് കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന്. ബി.എ. ബിരുദം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്. അവിടത്തെ ലോ കോളേജിൽ നിന്ന് ബി.എൽ ഉം പാസായി. കുറെക്കാലം റോയൽ ബ്രിട്ടീഷ് ആർമിയിൽ പ്രവർത്തിച്ചു. 42-ാം വയസിൽ അഭിഭാഷകവൃത്തി യിൽ പ്രവേശിച്ചു. ബി.എൽ. ന് ഒന്നാം ക്ലാസും ഒന്നാം റാങ്കും ഉണ്ട്.
പ്രാക്ടീസ് തൊടുപുഴയിലാക്കി നല്ല അഭിഭാഷകൻ എന്ന ഖ്യാതി നേടി. ജന്മനാടിന്റെ വികസനങ്ങൾ, മതസൗഹാർദ്ദം, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ്, എ.കെ.സി. സി. വർക്കിംഗ് കമ്മിറ്റിയംഗം തുടങ്ങി നാനാതുറയിൽ പ്രവർത്തിച്ചു. ഉഴ വൂർ കോളേജ് പ്രശ്‌നം സൗമ്യമായി പറഞ്ഞു തീർപ്പാക്കി. 2001 ജനുവരി 4-ാം തീയതി (92-ാം വയസിൽ) ഈ അഭിഭാഷകശ്രേഷ്‌ഠൻ കാലയവനിക യ്ക്കുള്ളിൽ മറഞ്ഞു.