ക്നാനായ സമുദായത്തിലെ ആദ്യ വനി താബിരുദധാരിണിയായിരുന്നു എൽ.റ്റി. അച്ചു എന്ന അച്ചാമ്മ തോമസ്. ബി.എ. എൽ.റ്റി. അച്ചാമ്മ 1903ൽ തൊടുപുഴ മണ ക്കാട്ടുനെടുമ്പള്ളിയിൽ തൊമ്മന്റെയും ചാച്ചിയുടെയും ഇളയതും അഞ്ചാമത്തേതു മായ പുത്രിയായി ജനിച്ചു. മൂത്ത പുത്രി മാർക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്മൂലം ഇളയമകളുടെ വിദ്യാഭ്യാസത്തിൽ പിതാവ് പ്രത്യേക താത്പര്യം കാണിച്ചു. ഹൈസ്കൂൾ വിദ്യാ – ഭ്യാസാനന്തരം എറണാകുളം സെന്റ് തെരാ ത സാസിൽനിന്നും ഡിഗ്രി സമ്പാദിച്ചു. തുടർന്ന് എൽ.റ്റി. ഡിഗ്രി നേടി ക്നാനായ സമുദായത്തിലെ ആദ്യത്തെ വനിതാ ഗ്രാജുവേറ്റിന് സ്വർണ്ണമെഡൽ പാരിതോഷികം നൽകി അഭിവന്ദ ചൂളപ്പറമ്പിൽ പിതാവ് രൂപതാതലത്തിൽ അഭിനന്ദിച്ചു.
വിദ്യാസമ്പന്നനും അദ്ധ്യാപകനുമായ വെട്ടിക്കാട്ട് പി.കെ.തോമസുമായു വിവാഹാനന്തരം അച്ചാമ്മ ഗവ.സർവീസിൽ ചേർന്ന് വടക്കൻ പറവൂർ തൊട്ട പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഗവ.ഹൈസ്‌കുളുകളിൽ അദ്ധ്യാപികയായ ജോലിചെയ്തു. തുടർന്ന് നാഗർകോവിലിൽ സേതു ലക്ഷ്‌മീഭായി ഗവ. സ്‌കൂളിൽ അദ്ധ്യാപികയായിത്തീർന്നു. പിന്നീട് കുമരകം, ഏറ്റുമാനു ഹൈസ്‌കൂളുകളിൽ ഹെഡ്‌മിസ്ട്രസായി സേവനമനുഷ്ഠിച്ചു.
തോമസ് അച്ചാമ്മ ദമ്പതികൾക്ക് ജോസഫ്, തോമസ്, ജോർജ്; റോസ് (മകൾ) എന്നീ നാലു മക്കളാണുള്ളത്.
അദ്ധ്യാപനരംഗത്ത് ദീർഘകാലം പ്രശസ്‌ത സേവനമനുഷ്‌ഠിച്ചശേഷ ജോലിയിൽനിന്നും വിരമിച്ച അച്ചാമ്മ ഭർത്താവും മക്കളും കൊച്ചുമക്കള മൊരുമിച്ച് സൗഭാഗ്യകരമായ കുടുംബജീവിതം നയിച്ച് 1990 മെയ് 18ന 87-ാമത്തെ വയസ്സിൽ നിര്യാതയായി.