ക്നാനായ സമുദായത്തിലെ ആദ്യത്തെ വനിതാ ബിരുദാരണിയായിരുന്നു എൽ.റ്റി. അച്ചു ബി.എ.എൽ.റ്റി. എന്നറിയപ്പെടുന്ന അച്ചാമ്മ തോമസ് വെട്ടിക്കാട്ട്, കോട്ടയം തിരുനക്കര മൈതാനത്ത് ചൂളപ്പറമ്പിൽ തിരുമേനിയുടെയും അഡി ജോസഫ് വെള്ളാപ്പള്ളിയുടെയും നേത്യ ത്വത്തിൽ മീറ്റിംഗ് വിളിച്ചുകൂട്ടി, ആദ്യത്തെ വനിതാ ഗ്രാജുവേറ്റിനെ അനുമോദിച്ചു. സ്വർണ്ണ മെഡൽ പാരിതോഷികമായി നൽകി. അന്നത്തെ കാലത്ത് സ്ത്രീകൾക്കു ലഭിക്കുവാൻ ബുദ്ധിമുട്ടുള്ള അംഗീകാരമാണു അത്.
1903-ൽ തൊടുപുഴ മണക്കാട്ടുനെടുംപള്ളിയിൽ തൊമ്മന്റെയും ചാച്ചിയുടെയും ഇളയതും അഞ്ചാ മത്തേതുമായ പുത്രിയായി ജനിച്ചു. മൂത്ത നാലു സഹോദരിമാർക്കും ഒപ്രൈമറി വിദ്യാഭ്യാസമേ ഉണ്ടാ യിരുന്നുള്ളൂ. എന്നാൽ ഇളയ മകളായ അച്ചാമ്മയുടെ വിദ്യാഭ്യാസത്തിൽ പിതാവു തൊമ്മൻ പ്രത്യേക താല്‌പര്യമെടുത്തു.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലത്ത് യാതൊരു വികസനവും ഇല്ലാത്ത, വഴികൾ ഇല്ലാത്ത മണക്കാട്ട് എന്ന കുഗ്രാമത്തിൽ ജനിച്ച ഒരു പെൺകുട്ടി ബി.എ.എൽ.റ്റി. പാസ്സാകുക- അത് അന്നത്തെ സാഹചര്യത്തിൽ അചിന്തനീയം ആയി രുന്നു. സാധാരണഗതിയിൽ ധാരാളം ഭൂസ്വത്തുള്ള മക്കളായി അഞ്ചു പെൺകുട്ടികളുള്ള ഒരു വീട്ടിലെ പെൺകുട്ടിയെ നേരത്തെ കല്ല്യാണം കഴിച്ചു വിടു കയാണ് പതിവ്. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച വിശാല ഹൃദയനായ നെടുംപള്ളിൽ തൊമ്മന് തന്റെ ഇളയ പുത്രിയെ അഭ്യസ്ഥവിദ്യയാക്കണമെന്നായിരുന്നു ആഗ്രഹം സ്വന്തം നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടർന്നുള്ള പഠനത്തിനായി കൈപ്പുഴ സ്‌കൂളിൽ ചേർന്നു. അന്നു നെടുംപള്ളി ഭവനത്തിൽ നിന്നും റോഡി ലെത്തണമെങ്കിൽ വളരെ നടക്കണമായിരുന്നു. വഴി യില്ലായിരുന്നു. പലപറമ്പുകൾ കടന്ന്, ഒരു സർപ്പ ക്കാവിന്റെ നടുവിൽകൂടി വേണം വഴിയിൽ
ng or 5 d എന്നാൽ പിതാ വിനോടൊപ്പം കാളവണ്ടിയി ലാണ് കൈപ്പുഴ സ്കൂ ളിൽ പാ നത്തിനു പോയ ത്. അതിനു ശേഷം ഹൈ സ്കൂൾ വിദ്യാ ഭ്യാസത്തിനായി ആലപ്പുഴയിൽ പോയി. കോളജ് വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആയിരുന്നു ഇന്റർമീഡിയറ്റും. ഡിഗ്രിയും അവിടെയാണു പഠിച്ച ത്. പഠനകാലത്ത് വിദ്യാസമ്പന്നനായ നീണ്ടൂർ വെട്ടി ക്കാട്ടു പി.കെ. തോമസുമായുള്ള വിവാഹം നടന്നു. ഭർത്ത്യപിതാവിന്റെ നിർബന്ധപ്രകാരം പഠനം തുടർന്നു. പഠനകാലത്തു ഗർഭിണിയായി. മൂത്തമ കൻ ജോസിയെ പ്രസവിച്ചു. അതിനുശേഷം ഭർത്തൃപിതാവ് വെട്ടിക്കാട്ട് കൊച്ചുതുപ്പിന്റെ നിർബ ന്ധപ്രകാരം എൽ.റ്റിക്കു പഠിക്കാൻ ചേർന്നു. എൽ. റ്റി. പാസായശേഷം ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ചു.സ്വന്തം പിതാവിന്റെയും ഭർത്തൃപിതാ വിന്റെയും പ്രോത്സാഹനമാണ് അച്ചാമ്മയ്ക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞത്. ആദികാലത്ത് വടക്കൻ പറവൂർ, തൊടുപുഴ മുതലായ സ്ഥലങ്ങ ളിലെ ഗവൺമെൻ്റ് ഹൈസ്‌കൂൾ അദ്ധ്യാപികയാ യിരുന്നു. പിന്നീട് നാഗർകോവിലിൽ സേതുലക്ഷമി ഭായി ഗവൺമെന്റ് ഹൈസ്‌കൂൾ അദ്ധ്യാപികയാ യിരുന്നു. ഇക്കാലത്ത് ഭർത്താവി പി.കെ. തോമസ് ബി.എ.എൽ.റ്റി. നാഗർകോവിലുള്ള സ്കോട്ട് ക്രിസ്‌ത്യൻമിഷൻ സ്‌കൂളിൽ അദ്ധ്യാപകനായി മക്കൾക്ക് സ്കോട്ട് ക്രിസ്‌ത്യൻ സ്‌കൂളിൽ പഠിക്കു ന്നതിനുള്ള അവസരവും ലഭിച്ചു. തുടർന്ന് 1948-ൽ അച്ചാമ്മ ഏറ്റുമാനൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ
ജോലിയിൽ പ്രവേശിച്ചു. ഭർത്താവ് തോമസിന് കൈപ്പുഴ സെന്റ്റ് ജോർജസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി നിയമനം ലഭിക്കുകയും ചെയ്‌തു. കുമരകം സ്‌കൂളിൽ ഹെഡ്‌മിസ്ട്രസ് ആയശേഷം, ഏറ്റുമാനൂർ സ്‌കൂളിൽ ഹെഡ്‌മിസ്ട്രസ് ആയി. ഏറ്റു മാനൂർ സ്‌കൂളിൽ നിന്നും വിരമിച്ച ശേഷം നീണ്ടു മുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചു. ഭർത്താവ് പി.കെ. തോമസ് കൈപ്പുഴ സെൻ്റ് ജോർജസ് ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്ററായിരിക്കെ ആകസ്മി കമായുണ്ടായ ഹൃദ്രോഗത്തെ തുടർന്നു നിര്യാത നായി അച്ചാമ്മ തോമസ് 1990 മെയ് മാസം 18-ാ00 തീയതി 87-ാം വയസ്സിൽ സംത്യപ്തമായ ഒരു ജീവിതം നയിച്ചശേഷം ചരമം പ്രാപിച്ചു.
1948-ൽ നീണ്ടൂരിൽ വെച്ച് നടത്തിയ ക്നാനായ പൊതുജനസഭയുടെ മീറ്റിംഗിൽ അച്ചാമ്മ പ്രാസം ഗികയായിരുന്നു. പ്രാസംഗികരായ സ്ത്രീകൾ അന്ന് സമുദായത്തിൽ ദുർലഭമായിരുന്നു എന്നുതന്നെ പറ യാം. അച്ചാമ്മയുടെ സേവനം വിദ്യാഭ്യാസത്തിലു ടെയായിരുന്നു. സമുദായത്തിലും അല്ലാതെയും കുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കുന്ന കാര്യ ത്തിൽ മാതാപിതാക്കളെ ബോധവൽക്കരിച്ചിരുന്നു; പഠനത്തിൽകൂടി ഭാവി സുരക്ഷിതമാണെന്ന് ഉൽ ബോധിപ്പിച്ചിരുന്നു.
ഒരു വിദ്യാസമ്പന്നയായ സ്ത്രീക്കുവേണ്ട എല്ലാ ഗുണങ്ങളും അച്ചാമ്മയിൽ വിളങ്ങിയിരുന്നു. അച്ചാമ്മയുടെ ഏറ്റവും വലിയ നന്മ വികാരങ്ങളെ നിയന്ത്രിച്ച് വളരെ സമചിത്തതയോടെ പെരുമാറി യിരുന്നു എന്നതാണ്. സമയം പാഴാക്കുന്നത് തെറ്റായി കരുതിയിരുന്നു. അധികം സംസാരിക്കാത്ത, വായന യിൽ താല്പര്യമുള്ള വ്യക്തിയായിരുന്നു. ഗോസിപ്പു പറയുക, കുറ്റങ്ങൾ കണ്ടുപിടിക്കുക, മറ്റുള്ളവരുടെ
കാര്യത്തിൽ അനാവശ്യമായി ഇടപെടുക ഇവ യൊന്നും അച്ചാമ്മയുടെ സ്വഭാവത്തിൽ ഉണ്ടായി രുന്നില്ല. വിരമിച്ച ശേഷം കൃഷികാര്യങ്ങളിൽ വളരെ താല്പര്യപ്പെട്ടു. മക്കൾക്കും, മരുമക്കൾക്കും. കൊച്ചുമക്കൾക്കും നല്ല സ്നേഹസമ്പന്നയായ ഒരു അമ്മച്ചിയായിരുന്നു.
മൂത്ത മകൻ വി.റ്റി. ജോസഫ് (ജോസി) ബി എ.ബി.എൽ. പാസ്സായി. കേരള ഗവൺമെന്റ് സർവ്വീ സിൽ നിയമനം ലഭിച്ചെങ്കിലും പെട്ടെന്നുണ്ടായ ഹ്യദ്രോഗത്തെ തുടർന്ന് 27-ാം വയസ്സിൽ അകാല ചരമമടഞ്ഞു. തൊടുപുഴ പുളിമൂട്ടിൽ കല്ലേൽ ജോസഫിന്റെ മകൾ മേരിക്കുട്ടിയാണ് ജോസിയുടെ ഭാര്യ, രണ്ടാമത്തെ മകൻ വി.റ്റി. തോമസ് (സണ്ണി) ഇൻലന്റ് ഷിഷറീസ് ഡയറക്‌ടറായി റിട്ടയർ ചെയ്‌തു. ഭാര്യ കൊടിയന്ത്ര, സബ് രജിസ്ട്രാർ ജോസഫിന്റെ മകൾ വത്സ. മൂന്നാമത്തെ മകൻ ജോർജ് വെട്ടിക്കാട്ട് അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെൻ്റിൽനിന്നും അഡീഷ ണൽ ഡയറക്ടറായി റിട്ടയർ ചെയ്‌ത് കോട്ടയത്തു താമസിക്കുന്നു. ഭാര്യ ബി.സി.എം. കോളജ് റിട്ട പ്രൊഫസർ മോളി അഡ്വ തോമസ് മാക്കീലിന്റെ ഇളയപുത്രിയാണ്.
അച്ചാമ്മ തോമസിൻ്റെ ഏക മകൾ ഡോക്ടർ റോസി ചാക്കോയും, ഭർത്താവ് ഡോ. ജിം ചാക്കോയും അമേരിക്കയിലാണ്. റോസി. ബി.സി.എം. കോളജിൽ അദ്ധ്യാപികയായിരുന്നു. ഉപരിപഠനാർത്ഥം അമേ രിക്കയിൽ പോയി. ഇപ്പോൾ യൂണിവേഴ്സ്റ്റി ഓഫ് മെയിനിൽ പ്രൊഫസർമാരായി റോസിയും ജിം ചാക്കോയും സേവനമനുഷ്‌ഠിക്കുന്നു.
(തയ്യാറാക്കിയത്: അച്ചാമ്മയുടെ ഇളയമകൻ ജോർജ് വെട്ടിക്കാട്ട്)